വിമാനത്താവളത്തിലെ ശുചിത്വ പ്രശ്‌നം; വാർത്തകൾ സത്യമല്ലെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 01/03/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിത്വ പ്രശ്‌നത്തെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ സത്യമല്ലെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.  എല്ലാത്തരം സേവനങ്ങളുടെയും ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൂടാതെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളില്‍ കാലതാമസമോ അശ്രദ്ധയോ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വ്യോമഗതാഗതത്തിന്റെ സുരക്ഷ കൈവരിക്കുന്നതിനായി അന്താരാഷ്ട്ര സംഘടനകളുടെ ആനുകാലിക നിയന്ത്രണത്തിനും പരിശോധനയ്ക്കും കുവൈത്ത് വിമാനത്താവളവും വിധേയമാണെന്നും സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News