കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ കുവൈത്തിവത്കരണം: ശമ്പളം നിശ്ചയിച്ചു

  • 01/03/2023



കുവൈത്ത് സിറ്റി: സഹകരണ സൊസൈറ്റികളിലെ (ജംഇയ)  സൂപ്പർവൈസറി ചുമതലയുള്ള കുവൈത്തി ജീവനക്കാരുടെ പ്രതിമാസ ശമ്പള സ്കെയിൽ നിശ്ചയിക്കാൻ ധാരണയായി. സഹകരണ സംഘങ്ങളിലെ കുവൈത്തിവത്കരണത്തിനായി രൂപീകരിച്ച വർക്ക് ടീം യോഗത്തിലാണ് തീരുമാനമുണ്ടായത്. ജനറൽ മാനേജരുടെ ശമ്പളം 2,000 ദിനാറായി നിശ്ചയിച്ചു. വാണിജ്യ, ഭരണ, സാമ്പത്തിക കാര്യങ്ങൾക്കായി അദ്ദേഹത്തിന്‍റെ ഓരോ ഡെപ്യൂട്ടികൾക്കും 1,500 ദിനാര്‍ ശമ്പളം ലഭിക്കും. കൂടാതെ, വകുപ്പുകളുടെ തലവന്മാർക്ക് 1,000 ദിനാറുമാണ് ശമ്പളം അനുവദിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ ശമ്പളം 500 ദിനാറായി സംഘം നിശ്ചയിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News