വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെുടുപ്പ്: ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ലീഡ്

  • 01/03/2023

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെുടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യഫലസൂചനകൾ ലഭിക്കുമ്പോൾ ത്രിപുരയിൽ ബിജെപിക്കാണ് ലീഡ്. ഗോത്രവർഗ പാർട്ടിയായ തിപ്ര മോതയും ബിജെപിയുമാണ് സംസ്ഥാനത്ത് മുന്നിൽ. ത്രിപുരിയിൽ ബിജെപി-31, ഇടത് കോൺഗ്രസ്-2, തിപ്രമോത 5, മറ്റുള്ളവ 00 എന്നിങ്ങനെയാണ് നിലവിൽ ലീഡ് ചെയ്യുന്നത്.

മേഘായയിൽ പോസ്റ്റർ ബാലറ്റുകൾ എണ്ണുമ്പോൾ എൻപിപിയാണ് ലീഡ് (12)നേടുന്നത്. സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിയും കോൺഗ്രസും ലീഡ് ചെയ്യുന്നു. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാൻഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ.

നാഗാലാൻഡിൽ എൻഡിപിപി( നാഷണൽ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി) 10, എൻഡിഎഫ് 1, കോൺഗ്രസ് 0, മറ്റുള്ളവ 0 എന്നിങ്ങനെയാണ് പോസ്റ്റൽ വോട്ടുകളിൽ ലീഡ്.

Related News