ദേശീയ ദിനാഘോഷങ്ങളില്‍ എല്ലാ പരിധിയും വിട്ട് ജലം പാഴാക്കല്‍; അപലപിച്ച് എണ്‍വയോണ്‍മെന്‍റ് സൊസൈറ്റി

  • 02/03/2023

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ സമയത്ത് പരിസ്ഥിതി നിയമലംഘനങ്ങളെ അപലപിച്ച് കുവൈത്തി സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷൻ ഓഫ് എണ്‍വയോണ്‍മെന്‍റ്. ദേശീയ ദിന ആഘോഷങ്ങളില്‍  പരിസ്ഥിതിയുടെ മേലുള്ള നിരവധി ദുരുപയോഗങ്ങളും കടന്നുകയറ്റങ്ങളും സൊസൈറ്റി നിരീക്ഷിച്ചു. 14,000 ഹൗസിംഗ് യൂണിറ്റുകൾക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ വെള്ളമാണ് പാഴാക്കി കളഞ്ഞത്. ജലം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ സൊസൈറ്റി ദേശീയ ആഘോഷങ്ങളില്‍ വിഭവങ്ങൾ പാഴാക്കരുതെന്നും പറഞ്ഞു. ദേശീയ അവധി ദിനങ്ങളില്‍ എല്ലാ വർഷവും തെരുവുകളിൽ വെള്ളം പാഴാക്കി കൊണ്ടുള്ള ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ജലം പാഴാക്കിയാല്‍ 500 ദിനാര്‍ പിഴ ചുമത്തണമെന്നാണ് നിയമമെന്നും സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഡോ. വിജ്ദാൻ അൽ ഒകാബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News