അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിലെ നിരത്തുകളില്‍ പൊലിഞ്ഞത് 1,734 പേരുടെ ജീവൻ

  • 02/03/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ നിരത്തുകളില്‍ പൊലിഞ്ഞത് 1,734 പേരുടെ ജീവനെന്ന് കണക്കുകള്‍. ട്രാഫിക് അപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനുമായി ട്രാഫിക് നിയമത്തിലെ ഭേദഗതികൾ വേഗത്തിൽ അംഗീകരിക്കണമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022ല്‍ മരണനിരക്കില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് അപകടങ്ങളില്‍ മരണപ്പെട്ടത് 322 പേരാണ്. 2021ല്‍ 323 പേര്‍ മരണപ്പെട്ടപ്പോള്‍ 2020ല്‍ 352 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 2019ല്‍ 334,2018ല്‍ 403 എന്നിങ്ങനെയാണ് ട്രാഫിക്ക് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ കണക്ക്. യുവർ ലൈഫ് ഈസ് എ ട്രസ്റ്റ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന അവസരത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News