സ്കൂളുകളില്‍ വ്യാപകമായി പുകവലി; കൈകാര്യം ചെയ്യാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 02/03/2023

കുവൈത്ത് സിറ്റി: സ്കൂളുകളില്‍ പുകവലി വ്യാപകമുന്നതിന്‍റെ പശ്ചാത്തലത്തില്‍ നടപടികളുമായി ആഭ്യന്ത്ര മന്ത്രാലയം. രഹസ്യാത്മക കൺസൾട്ടേഷനുകൾ സജീവമാക്കുന്നതടക്കം  പ്രതിരോധ, ചികിത്സാ പദ്ധതികളും പ്രോഗ്രാമുകളും നടപ്പിലാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. സ്‌കൂളുകളിൽ മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് ഏറ്റവും പ്രാധാന്യം നല്‍കുന്നത്.  വിദ്യാഭ്യാസ അതോറിറ്റിയുമായി ഏകോപിപ്പിച്ച് സ്‌കൂളുകളിലെ സാമൂഹിക സേവന ഓഫീസുകളിലൂടെ നിരീക്ഷണം ശക്തമാക്കും.

ഇന്റർമീഡിയറ്റ്, ഹൈസ്‌കൂളുകളിൽ മയക്കുമരുന്നിന്റെയും പുകവലിയുടെയും അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ഗ്രൂപ്പിന്റെ ഇടപെടല്‍ സജീവമാക്കൽ, ഇന്ററാക്ടീവ് വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കൽ എന്നിവയ്ക്കും പ്രാധാന്യം നല്‍കും. മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അവബോധം വളർത്തിയെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പ്രവര്‍ത്തിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News