ലൈസൻസില്ലാത്ത സലൂൺ, വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ് ; കുവൈത്തിൽ 27 പേർ അറസ്റ്റിൽ

  • 02/03/2023

കുവൈറ്റ് സിറ്റി :  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ സുരക്ഷാ തുടർനടപടികളുടെയും തുടർച്ചയായ പരിശോധനകളുടെയും ഫലമായി മുബാറക് അൽ-കബീർ ഗവർണറേറ്റിൽ  നിയമലംഘകരെ ഉപയോഗിച്ച് നടത്തുന്ന വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്നും, ലൈസൻസില്ലാതെ ഫ്ലാറ്റിൽ നടത്തിയ വ്യാജ സലൂണിൽ നിന്നുമായി 9 പേരെ പിടികൂടി. ഹവല്ലി, ഫുനിറ്റീസ് പ്രദേശങ്ങളിൽനിന്നായി 15 റെസിഡൻസി നിയമലംഘകരെയും, വീടുകളിൽനിന്ന് ഗാർഹിക തൊഴിലാളികളെ കടത്തികൊണ്ടുപോകുന്ന ഒരാളെയും പിടികൂടി. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News