'അമ്മ എപ്പോഴും ഉറക്കം, എന്നോട് മിണ്ടുന്നില്ല'; രണ്ട് ദിവസമായി അമ്മ മരിച്ചതറിയാതെ 14 വയസുകാരൻ

  • 02/03/2023

ബെംഗളൂരു. അമ്മ മരിച്ചതറിയാതെ രണ്ട് ദിവസം അമ്മയ്‌ക്കൊപ്പം മകന്‍ ഒരു വീട്ടില്‍ കഴിഞ്ഞു. ബെംഗളൂരു ആര്‍ടി നഗറില്‍ ഫെബ്രുവരി 26നാണ് സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷുഗര്‍ കുറഞ്ഞിനെ തുടര്‍ന്ന് മരിച്ചത്. ഇവര്‍ക്ക് ലോ പ്രഷറും ഉണ്ടായിരുന്നു. അന്നമ്മയുടെ ഭര്‍ത്താവ് വൃക്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.


മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എപ്പോഴും കളിക്കാന്‍ പുറത്ത് പോകും. ഭക്ഷണവും ഏതെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ്. അതുകൊണ്ട് മകന്‍ തിരികെ വീട്ടില്‍ വരുമ്ബോഴെല്ലാം അമ്മ ഉറക്കമാണ്. തന്നോടുള്ള പിണക്കത്തെ തുടര്‍ന്നാണ് അമ്മ മിണ്ടാത്തതെന്നാണ് 14കാരനായ മകന്‍ കരുതിയത്.

രണ്ട് ദിവസമായിട്ടും അമ്മ തന്നോടു ഒന്നും മിണ്ടുന്നില്ലെന്നും എപ്പോഴും ഉറക്കമാണെന്നും മകന്‍ അച്ഛന്റെ സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ദിവസം മുന്‍പ് അന്നമ്മ മരിച്ചിരുന്നതായി മനസിലായത്. സംഭവത്തില്‍ ആര്‍ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News