കുവൈത്തിൽ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യതകൾ പരിശോധിക്കാൻ തീരുമാനം

  • 02/03/2023


കുവൈത്ത് സിറ്റി: ധനകാര്യ മേഖലയിലെ ചില തൊഴിലുകൾക്ക് പുറമേ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്ന രാജ്യത്തെ താമസക്കാരുടെ യോഗ്യതകൾ പരിശോധിക്കാൻ മാൻപവർ അതോറിറ്റി. വർക്ക് പ്ലാനിന്റെ അംഗീകാരത്തിന് ശേഷമാകും ഈ ഘട്ടം ആരംഭിക്കുക. , 2023 മാർച്ചിനും ഡിസംബറിനുമിടയിൽ സാധുവായതും രജിസ്റ്റർ ചെയ്തതുമായ എല്ലാ വർക്ക് പെർമിറ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 

ഓഡിറ്റ് പ്രക്രിയ ഓട്ടോമാറ്റിക് ആയിട്ടാണ് നടക്കുക.  അക്കൗണ്ടിംഗ് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന ഏകദേശം 16,000 താമസക്കാരുടെ യോഗ്യതകള്‍ പരിശോധിക്കപ്പെടും. അതോറിറ്റിയിലെ ഒക്യുപേഷണൽ സേഫ്റ്റി സെന്റർ അക്കൌണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന താമസക്കാർക്കാരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ പഠിക്കും. ഇത് ജനസംഖ്യാഘടന ക്രമീകരിക്കുന്നതിനുള്ള രണ്ടാം ഘട്ടമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കുവൈത്തിലേക്ക് വരുന്ന തൊഴിലാളികൾക്കായി അനുവദിച്ച വിസ പരിശോധിക്കുന്നതിനുള്ള 'കുവൈത്ത് വിസ' അപേക്ഷയും കമ്മിറ്റി പൂർത്തിയാക്കി. ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി നൽകുന്ന വാണിജ്യ, ടൂറിസ്റ്റ് വിസകൾ ലഭിച്ചവരുടെ വിഷയവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ അനുവദിക്കുന്നതിനു പുറമേ, തൊഴിൽ പെർമിറ്റിലേക്ക് മാറ്റാനാവാത്ത വാണിജ്യ വിസകൾ നൽകുന്നതും വീണ്ടും സജീവമാക്കിയെന്ന് വൃത്തങ്ങള്‍ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News