കഴിഞ്ഞ വർഷം കുവൈറ്റ് വിട്ടത് 178,91 പ്രവാസികൾ

  • 03/03/2023


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം  178,91 പ്രവാസികൾ രാജ്യം വിട്ടതായി കണക്കുകൾ. സർക്കാർ ഏജൻസികളിൽ കുവൈത്തിവത്കരണ നയം നടപ്പാക്കുന്നതിനും നാമമാത്ര തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും  സമാന്തരമായി 800 ദിനാർ ഫീസ് ഏർപ്പെടുത്തി ഒരു വർഷം പിന്നിടുമ്പോഴാണ് ഇത്രയും പ്രവാസികൾ കുവൈത്ത് വിട്ടത്. അണ്ടർ ​ഗ്രാജ്വേറ്റ് സർട്ടിഫിക്കേറ്റുള്ള 60 വയസും അതിൽ കൂടുതലുമുള്ള 17,891 പ്രവാസികളാണ് 800 ദിനാർ ഫീസ് അടയ്ക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ രാജ്യം വിട്ടത്. 

60 വയസും അതിൽ കൂടുതലുമുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം 2021 മധ്യത്തിൽ 122,536 ആയിരുന്നത് 2022 പകുതിയോടെ 104,645 ആയി കുറഞ്ഞു. അതേസമയം, യൂണിവേഴ്‌സിറ്റി ബിരുദധാരികൾ 2021 മധ്യത്തിൽ 155,665 ആയിരുന്നത് 2022 പകുതിയോടെ 146,942 ആയി കുറഞ്ഞു. ബിരുദാനന്തര ബിരുദധാരികളുടെ എണ്ണവും 2021 മധ്യത്തിൽ 7,213 ആയിരുന്നത് 2022 മധ്യത്തിൽ 6,912 ആയി കുറഞ്ഞിട്ടുണ്ട്. 

ഔദ്യോഗിക കണക്കുകൾ പ്രകാരം കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ്. മൊത്തം സർക്കാർ ജീവനക്കാരിൽ 23 ശതമാനവും പ്രവാസികളാണ്. പൊതുമേഖലയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം 483,200 ആണ്. അവരിൽ 372,800 പേർ, അതായത് 77 ശതമാനവും കുവൈത്തികൾ തന്നെയാണ്. 110,400 പേർ പ്രവാസികളാണ് പൊതുമേഖലയിൽ ഉള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News