കുവൈത്തിൽ യാത്രാവിലക്ക് നേരിടുന്നത് 56,782 പേർ

  • 03/03/2023

കുവൈത്ത് സിറ്റി: രാജ്യത്ത് യാത്രാ വിലക്ക് നേരിടുന്നവരുടെ എണ്ണം 56,782 ആയി ഉയർന്നതായി കണക്കുകൾ. സാമ്പത്തിക കടങ്ങളും അടക്കം കാരണം  യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ട എണ്ണത്തിലാണ് വർധനയുണ്ടായിട്ടുള്ളത്. , നീതിന്യായ മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇംപ്ലിമെന്റേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. കൂടാതെ, കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക ചെലവുകളും കാരണം 3,720 പൗരന്മാരെ യാത്ര ചെയ്യുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്.

2022 ന്റെ ആദ്യ പകുതിയിൽ പൂർത്തിയാക്കിയ നടപടിക്രമങ്ങളുടെ എണ്ണം രണ്ട് മില്യണിൽ ഏറെയാണ്. 2022-ന്റെ ആദ്യ പകുതിയിൽ വിവിധ യാത്രാ നിരോധന വകുപ്പുകളുടെ മൊത്തം നടപടിക്രമങ്ങൾ 50,597 ആയിരുന്നു. അതിൽ മൊത്തം നടപടിക്രമങ്ങളുടെ 29.3 ശതമാനവുമായി ഏറ്റവും കൂടുതൽ നടപടിക്രമങ്ങൾ നടത്തിയത് എയർപോർട്ട് ബ്രാഞ്ചാണ്. അതേസമയം മുബാറക് അൽ കബീർ ബ്രാഞ്ച് 2.8 ശതമാനവുമായി നടപടിക്രമങ്ങളുടെ കാര്യത്തിൽ അവസാന സ്ഥാനത്താണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News