കുവൈത്തിലെ ഭൂകമ്പ സാധ്യത; നിരീക്ഷണവുമായി വിദ​ഗ്ധൻ

  • 03/03/2023

കുവൈത്ത് സിറ്റി: ഭൂചലനങ്ങൾ എല്ലായിടത്തും എല്ലായ്‌പ്പോഴും സംഭവിക്കുന്നതാണെന്നും അത്  ഭൂമിയുടെ ചലനത്തിന്റെ ഭാഗമാണെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്കിന്റെ സൂപ്പർവൈസർ ഡോ. അബ്‍ദുള്ള അൽ എനെസി. മറ്റ് രാജ്യങ്ങളെപ്പോലെ കുവൈത്തിലും ഭൂകമ്പമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ അതിന്റെ തീവ്രത വലിയ നിലയിലേക്ക് ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുവൈത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സാഗ്രോസ് പർവതനിരകളാണ് രാജ്യത്തെ ബാധിക്കുന്ന ഭൂകമ്പത്തിന്റെ രണ്ട് ഉറവിടങ്ങളിൽ ഒന്ന്. തെക്ക് എണ്ണപ്പാടങ്ങളിലും (അൽ-മനാഖിഷ്, ഉമ്മു ഖദീർ) വടക്ക് (അൽ-റൗദാതൈൻ, അൽ-സബ്രിയ) കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ഉറവി‌ടമുള്ളത്. ഭൂകമ്പങ്ങൾ എണ്ണ ഖനനവുമായി ബന്ധപ്പെട്ട മനുഷ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ല. ഈ വിഷയത്തിൽ പഠനവും സ്ഥിരീകരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News