റമദാനിൽ സംഭാവനകൾ ശേഖരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും സജ്ജമാക്കി കുവൈറ്റ്

  • 03/03/2023


കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സംഭാവന ശേഖരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഏർപ്പെടുത്തിയതായി സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ചാരിറ്റബിൾ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും വകുപ്പ് വ്യക്തമാക്കി. സംഭാവനകൾ ശേഖരിക്കാൻ ലൈസൻസുള്ള ചാരിറ്റികൾ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കണം. പണമായി സംഭാവനകൾ സ്വീകരിക്കുന്നതിന് വിലക്കുണ്ടെന്ന് സാമൂഹ്യകാര്യ മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

ഈ വർഷത്തെ മന്ത്രിതല പ്രമേയം 128/എ പ്രകാരം ധനസമാഹരണ നിയന്ത്രണത്തിൽ അനുശാസിക്കുന്ന ലൈസൻസുള്ള മാർഗങ്ങൾ ഉപയോഗിച്ച് മാത്രമേ സംഭാവനകൾ ശേഖരിക്കാൻ അനുമതിയുള്ളൂ. കെ നെറ്റ്, മറ്റ് ഓൺലൈൻ സംവിധാനങ്ങൾ സംഭാവനങ്ങൾ ശേഖരിക്കുന്നതിനായി ഉപയോ​ഗപ്പെടുത്താം. വാണിജ്യ സമുച്ചയങ്ങളിലെയും പൊതു സ്‌ക്വയറുകളിലെയും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ ശേഷമല്ലാതെ ഏതെങ്കിലും തരത്തിൽ സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News