കുവൈത്തിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള താത്പര്യം വ്യാപകമായി ഉയർന്നുവെന്ന് റിപ്പോർട്ട്

  • 03/03/2023


കുവൈത്ത് സിറ്റി: രാജ്യത്ത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള താത്പര്യം വ്യാപകമായി ഉയർന്നുവെന്ന് റിപ്പോർട്ട്. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനായി വിവിധ വാണിജ്യ മേഖലകളിലെ സ്വർണ്ണാഭരണ കടകളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അലങ്കാരത്തിനൊപ്പം സ്വർണം ഒരു നിക്ഷേപമെന്ന രീതിയിലും വാങ്ങിക്കപ്പെടുന്നുണ്ട്. ആവശ്യകത വർധിച്ചതോടെ  ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് അനുസൃതമായി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമങ്ങളും നടക്കുന്നുണ്ട്. അന്താരാഷ്ട്ര ബ്രാൻഡുകളുമായി മത്സരവും നടക്കുന്നുണ്ട്.  10 വർഷം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സമീപ വർഷങ്ങളിൽ സ്വർണത്തിന്റെ വില ഉയർന്നതോടൊപ്പം  വാങ്ങിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ് ഉണ്ടായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News