കുവൈറ്റ് ദേശീയ ദിനാഘോഷങ്ങൾ; ചോദ്യങ്ങളുമായി എംപി

  • 03/03/2023


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച ആളുകളുടെ എണ്ണത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച് എംപി ഖലീൽ അൽ സാലെ. മൂന്ന് മന്ത്രിമാർക്കാണ് ഇത് സംബന്ധിച്ച് ചോദ്യങ്ങൾ അയച്ചിട്ടുള്ളത്. ദേശീയ ദിനാഘോഷങ്ങളിലെ മോശം  സംഭവങ്ങളെ കുറിച്ച് വലിയ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ആഘോഷങ്ങൾ പരിഷ്കൃതമായ രീതിയിൽ സംഘടിപ്പിക്കാൻ മറ്റൊരു എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി അഹ്മദ് അൽ അവാദിയോടുള്ള ചോദ്യങ്ങളിൽ, ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ചും അവർക്കുണ്ടായ പരിക്കുകളെക്കുറിച്ചും എംപി സാലിഹ് ചോദിച്ചു. ചിലർക്ക് കണ്ണിന് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ആഘോഷവേളയിലെ ട്രാഫിക്ക് നിയമലംഘനങ്ങളെ കുറിച്ച് അപകടങ്ങളെ കുറിച്ചുമാണ് ആഭ്യന്തര മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുള്ളത്. കൂടാതെ, ആഘോഷസമയത്തെ വൈദ്യുതി, ജല ഉപഭോ​ഗത്തെ കുറിച്ച് ബന്ധപ്പെട്ട മന്ത്രിയോടും എംപി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News