ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ ബി ജെ പി സന്ദർശനം നടത്തും

  • 03/03/2023

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അഞ്ചുസീറ്റുകള്‍വരെ നേടുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കര്‍ എം.പി. ഇടത്-കോണ്‍ഗ്രസ് മുന്നണികള്‍ തമ്മിലുള്ളത് 'എല്‍.യു.ഡി.എഫ്. സഖ്യ' മാണെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരായ ചരിത്രപരമായ വിജയമാണ് ത്രിപുരയില്‍ ബി.ജെ.പി. നേടിയതെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ബി.ജെ.പി.യിലേക്കുള്ള ക്രൈസ്തവരുടെ വരവില്‍ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനടക്കം അസ്വസ്ഥനാണ്. ക്രിസ്ത്യന്‍വിഭാഗത്തിനിടയില്‍ ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിന്റെ തെളിവാണ് -അദ്ദേഹം പറഞ്ഞു.

ക്രിസ്മസിനുസമാനമായി, ഈസ്റ്റര്‍ദിനത്തിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്രൈസ്തവഭവനങ്ങള്‍ സന്ദര്‍ശിച്ച്‌ സന്തോഷം പങ്കുവെക്കും. വിഷുദിവസം ക്രൈസ്തവരെ ബി.ജെ.പി.ക്കാരുടെ വീടുകളിലേക്കും ക്ഷണിക്കും. മദ്യം, ലോട്ടറി, അഴിമതി, മയക്കുമരുന്ന്, കള്ളക്കടത്ത്, കുറ്റകൃത്യം എന്നിവയിലേക്കൊതുങ്ങി സംസ്ഥാനഭരണം അധഃപതിച്ചെന്ന് ജാവഡേക്കര്‍ ആരോപിച്ചു.

Related News