പലസ്തീൻ വിഷയത്തിലെ യുഎൻ റിപ്പോർട്ട് സ്വാ​ഗതം ചെയ്ത് കുവൈത്ത്

  • 04/03/2023

കുവൈത്ത് സിറ്റി: കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ എല്ലാ അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്കുമെതിരെ നീതിയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കിന്റെ റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്ത് കുവൈത്ത്. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ യുഎന്നിലേക്കുള്ള കുവൈത്തിന്റെ  സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്ൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രതിരോധമില്ലാത്ത പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന എല്ലാ അതിക്രമങ്ങളയും നിയമലംഘനങ്ങളെയും കുവൈത്ത് ശക്തമായി അപലപിക്കുകയാണെന്ന് അൽ ഹെയ്ൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പലസ്തീൻ പ്രദേശങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇസ്രയേൽ നടത്തുന്ന അക്രമങ്ങൾ വർധിച്ചതോടെ പലസ്തീനിലെ മനുഷ്യാവകാശ സ്ഥിതി തുടർച്ചയായി തകരുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതായും അൽ ഹെയ്ൻ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News