എട്ട് മാസമായി ശമ്പളമില്ല; കുവൈത്തിൽ 250 ഓളം പ്രവാസി തൊഴിലാളികളുടെ പ്രതിഷേധം

  • 04/03/2023

കുവൈത്ത് സിറ്റി: ഫിലിപ്പിനെ തൊഴിലാളി പ്രശ്നങ്ങൾക്ക് ശേഷം രാജ്യത്ത് വീണ്ടും തൊഴിൽ മേഖലയിൽ പ്രതിസന്ധി. 250 ഓളം പ്രവാസി തൊഴിലാളികൾ ഇന്നലെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന് മുന്നിൽ ഒന്നിച്ച് കൂടി പ്രതിഷേധിച്ചു. രജിസ്റ്റർ ചെയ്ത കമ്പനി എട്ട് മാസത്തെ ശമ്പളം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പ്രവാസി തൊഴിലാളികൾ പ്രതിഷേധിച്ചത്. മറ്റൊരു വരുമാനമാർഗം ഇല്ലാത്തതിനാൽ അവസ്ഥ പരിതാപകരമാണെന്നാണ് പ്രവാസി തൊഴിലാളികൾ പറയുന്നത്. 

ഒന്നിലേറെ വട്ടം കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വാതിലിൽ മുട്ടിയെങ്കിലും വിഷയങ്ങൾ പരിഹരിക്കപ്പെട്ടില്ല. ന്യായീകരണമില്ലാതെ കമ്പനി ഓരോ തവണയും ശമ്പളം തരുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തൊഴിലാളികൾ അവരുടെ സാമ്പത്തിക അവകാശങ്ങൾ നൽകുന്നതിനായി കമ്പനിയുടെ ഉടമയുമായും മാനേജ്‌മെന്റുമായും ആശയവിനിമയം നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം, തൊഴിലാളികളുടെ പരാതി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തുവെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. തൊഴിലാളികളുടെ വാദത്തിന്റെ സാധുത സ്ഥിരീകരിച്ച ശേഷം തൊഴിലുടമയുടെ ഫയൽ താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News