ഒളിച്ചോടിപ്പോയ ഭാര്യയോട് ഒരു ഒന്നൊന്നര പ്രതികാരം; ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം ചെയ്തു

  • 04/03/2023

ഒളിച്ചോടിപ്പോയ ഭാര്യയോട് ഒരു ഒന്നൊന്നര പ്രതികാരം ചെയ്‌ത ഭര്‍ത്താവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നീരജും റൂബി ദേവിയും 2009 ലാണ് വിവാഹിതരാകുന്നത്. ഇരുവര്‍ക്കും നാല് മക്കളുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ഭാര്യയും രണ്ട് മക്കളുമുള്ള മറ്റൊരാളുമായി പ്രണയബന്ധത്തിലായി. കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കൊപ്പം ഭാര്യ ഒളിച്ചോടി വിവാഹം കഴിച്ചു.


തുടര്‍ന്ന് ഭാര്യയെ തട്ടികൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നീരജ് കാമുകന്‍ മുകേഷിനെതിരെ പരാതി നല്‍കിയെങ്കിലും ഇരുവരെയും കണ്ടെത്താനിയില്ല. ഇതോടെ മുകേഷിന്റെ ഭാര്യയെ നീരജ് വിവാഹം കഴിക്കുകയായിരുന്നു. രണ്ട് ഭാര്യമാരുടെയും പേരുകള്‍ ഒന്നാണെന്നാണ് മറ്റൊരു പ്രത്യേകത.

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രസകരമായ നിരവധി കമന്റുകളും ഉയര്‍ന്നു. ഇതെല്ലാം റൂബി ദേവിയെ കല്യാണം കഴിക്കാനുള്ള നീരജിന്റെ പ്ലാനായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാളാകട്ടെ എല്ലാത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.


Related News