അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി; മൂന്ന് മാസം തടവ് വിധിച്ച് കുവൈറ്റ് കോടതി

  • 04/03/2023

കുവൈത്ത് സിറ്റി: അശ്രദ്ധമായി മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചയാളെ മൂന്ന് മാസം തടവിന് ശിക്ഷിച്ച് ട്രാഫിക്ക് കോടതി. അമിത വേഗത്തില്‍ വാഹനമോടിക്കുകയും രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നതിന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്കാണ് ശിക്ഷ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാൻ എല്ലാവരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ എമർജൻസി നമ്പറിൽ (112) വിളിക്കുകയോ അല്ലെങ്കിൽ 99324092 എന്ന നമ്പറിൽ വാട്സ് ആപ്പിലൂടെ അറിയിക്കുകയോ വേണമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News