തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്തില്‍ നിന്നുള്ള 13-ാമത്തെ വിമാനം

  • 04/03/2023



കുവൈത്ത് സിറ്റി: ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലേക്ക്  ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്തില്‍ നിന്നുള്ള 13-ാമത്തെ വിമാനം എത്തിയതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 40 ടൺ ടെന്റുകളും പുതപ്പുകളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ചിട്ടുള്ളത്. 'കുവൈത്ത് നിങ്ങളുടെ അരികിൽ' എന്ന കാമ്പയിനിലൂടെ കുവൈത്തിലെ ജനങ്ങൾ സംഭാവന ചെയ്ത 40 ടൺ ഭക്ഷണസാധനങ്ങൾ, ടെന്റുകൾ, പുതപ്പുകൾ എന്നിവയാണ് തുര്‍ക്കിയില്‍ എത്തിച്ചത്. കൂടാതെ നിരവധി സന്നദ്ധപ്രവർത്തകരും സഹായത്തിനായി തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍  ദുരിതാശ്വാസ സാമഗ്രികകളുടെ വിതരണം പൂര്‍ത്തിയാക്കാൻ സാധിക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News