ബ്രഹ്മപുര മാലിന്യ പ്ലാന്റില്‍ തീ: അടിയന്തര യോഗം വിളിച്ച്‌ ആരോഗ്യ മന്ത്രി

  • 05/03/2023

ബ്രഹ്മപുര മാലിന്യ പ്ലാന്റില്‍ തീ പടര്‍ന്ന് നഗരത്തില്‍ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എറണാകുളം കലക്ടറേറ്റില്‍ യോഗം ഉടന്‍ ആരംഭിക്കും.


വിഷപ്പുക നഗരത്തില്‍ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. മരട്, കുണ്ടന്നൂര്‍, കുമ്ബളം ഭാഗത്തും പുക പടരുകയാണ്. പ്ലാസ്റ്റിക്ക് കത്തുന്നതിനാല്‍ അതിന്റെ മണവും വ്യാപകമായുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്ബാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് നിലവില്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Related News