ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറി ഗള്‍ഫ് രാജ്യങ്ങള്‍; കുവൈറ്റ് പിന്നിൽ

  • 05/03/2023

കുവൈത്ത് സിറ്റി:  ടൂറിസം മേഖലയിൽ വലിയ  വളർച്ച കൈവരിക്കാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറെടുക്കുന്നു. മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും ഹോട്ടലുകളിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്. ഈ മേഖലയെ പിന്തുണയ്ക്കുന്ന സർക്കാർ സംരംഭങ്ങളുംആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പുതിയ വിനോദ കേന്ദ്രങ്ങളും ഈ കുതിച്ചു ചാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ മിതമായ പ്രോജക്ടുകള്‍ മാത്രമാണ് കുവൈത്തിലുള്ളത്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും അതിശയകരമായ അനുഭവങ്ങൾ നൽകുന്നതിനുമായി അയൽരാജ്യങ്ങൾ വൻ വിനോദസഞ്ചാര, വിനോദ പദ്ധതികൾ രൂപകൽപന ചെയ്യുന്നതിനുള്ള വേഗത കൂട്ടിയിട്ടുണ്ട്. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കങ്ങള്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News