ഹാഥ്‌റസിലെ കൂട്ടബലാത്സംഗം: പീഡനം നടന്നതിന് തെളിവില്ലെന്ന്‌ ഉത്തര്‍പ്രദേശിലെ എസ്.ടി. - എസ്.സി. കോടതി

  • 05/03/2023

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പീഡനം നടന്നതിന് തെളിവില്ലെന്ന്‌ ഉത്തര്‍പ്രദേശിലെ എസ്.ടി. - എസ്.സി. കോടതി. കേസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.


കൂട്ട ബലാത്സംഗത്തിനിരയായി എന്നതിന് മെഡിക്കല്‍ രേഖകളില്ലെന്നും പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്പെഷ്യല്‍ ജഡ്ജ് ത്രിലോക് പാല്‍ സിങിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പ്രതികളില്‍ മൂന്ന് പേരെ വെറുതെ വിട്ടുകൊണ്ടുള്ള 167 പേജടങ്ങുന്ന വിധിന്യായത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

സംഭവത്തിന് ശേഷം എട്ട് ദിവസം പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ ഒന്നും തന്നെ പ്രതിക്ക് തന്നെ കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടില്ല. അതുപോലെത്തന്നെ, സംഭവം കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി വനിതാ കോണ്‍സ്റ്റബിളിന് മൊഴി നല്‍കിയപ്പോള്‍ കൂട്ട ബലാത്സംഗത്തെക്കുറിച്ച്‌ യാതൊന്നും തന്നെ മൊഴി നല്‍കിയിട്ടില്ല. പ്രതി സന്ദീപിന്റെ പേര് മാത്രമായിരുന്നു പെണ്‍കുട്ടി പരാമര്‍ശിച്ചത്, കോടതി ചൂണ്ടിക്കാട്ടി. 

Related News