ശ്വാസംമുട്ടലും പനിയും; ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് ഐ.സി.യു ആരംഭിച്ചു

  • 05/03/2023

ആലപ്പുഴ: ശ്വാസംമുട്ടലും പനിയുമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം കൂടുന്നതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു.വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി. നീണ്ടുനില്‍ക്കുന്ന പനിയുമായി ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ശ്വാസംമുട്ടലുള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ വ്യാപകമായതിനാലാണിത്. കോവിഡിനു സമാനമായ രോഗലക്ഷണങ്ങളാണ് പലര്‍ക്കും.


ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ദിവസം ജില്ലയില്‍ കോവിഡ് ബാധിക്കുന്നത് മൂന്നോ നാലോ പേര്‍ക്കു മാത്രമാണ്. പരിശോധനകള്‍ കാര്യമായി ഇല്ലാത്തതാണ് രോഗികളുടെ എണ്ണം കുറഞ്ഞതായി കാണാന്‍ കാരണം. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ആളുകളില്‍ ഒട്ടേറെപ്പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ട്.

എന്നാല്‍, കിടത്തിച്ചികിത്സയ്ക്കുവിധേയരാക്കേണ്ട രോഗികള്‍ ഏറെക്കാലമായി ഇല്ലായിരുന്നു. പനിയ്ക്കും ശ്വാസംമുട്ടലിനുമായി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം ചികിത്സ തേടിയ മധ്യവയസ്‌കയുടെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു.വിലേക്കു മാറ്റി. ഏറെനാളായി രോഗികളില്ലാതിരുന്നതിനാല്‍ അടഞ്ഞുകിടന്ന ഇവിടെ ജീവനക്കാരെ നിയോഗിച്ചാണ് ഇവരെ പ്രവേശിപ്പിച്ചത്.

Related News