തീ പിടിത്തം നിയന്ത്രിക്കുന്നതിനിടെ ബ്രഹ്മപുരം പ്ലാന്റിലേക്ക് വീണ്ടും വേസ്റ്റുമായി ലോറികൾ; തടഞ്ഞ് ജനപ്രതിനിധികൾ

  • 05/03/2023

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നതിനിടെ, മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ ജനപ്രതിനിധികള്‍ തടഞ്ഞു. പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്. നാളെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ജനകീയ സമരസമിതി വ്യക്തമാക്കി.


തീ നിയന്ത്രണ വിധേയമാതായി മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. എല്ലാ സൗകര്യങ്ങളും ഫയര്‍ഫോഴ്സിന് ഒരുക്കിയതായും ആവശ്യമായ പമ്ബുസെറ്റുകള്‍ ഉള്‍പ്പടെ എല്ലാം എത്തിച്ചതായും പി രാജീവ് പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും.

Related News