ബി ജെ പി സര്‍ക്കാറിന്റെ അഴിമതി; വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് ആചരിക്കാന്‍ കർണാടക കോണ്‍ഗ്രസ്

  • 06/03/2023

ബംഗളൂരു: കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിന്റെ അഴിമതിക്കെതിരെ വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് ആചരിക്കാന്‍ കോണ്‍ഗ്രസ്. വ്യാഴാഴ്ച രാവിലെ ഒമ്ബതു മണി മുതല്‍ 11 മണി വരെയാണ് ബന്ദ്.


ബി ജെ പി എംഎല്‍എ മണ്ഡല്‍ വിരുപക്ഷപ്പക്കുവേണ്ടി മകന്‍ കൈപ്പറ്റിയ 8.12 കോടി അഴിമതിപ്പണം ലോകായുക്ത റെയ്ഡില്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് എംഎല്‍എ ഒളിവിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കെതിരെ എല്ലാ സംഘടനകളും ഒന്നിച്ചുനില്‍ക്കണമെന്ന് കെപിസി.സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.

ബന്ദില്‍ സ്കൂളുകളുടെയും കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തില്ലെന്നും ശിവകുമാര്‍ അറിയിച്ചു. ബന്ദിനോട് കടയുടമകളും വ്യാപാരികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Related News