ഹൃദ്രോഗ ചികിത്സയ്ക്കുള്ള ഉപകരണം; കുവൈത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ്

  • 06/03/2023


കുവൈത്ത് സിറ്റി: ഹൃദ്രോഗ ചികിത്സയ്ക്കുള്ള ഉപകരണം എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ച വീഡിയോ വ്യാജമെന്ന് കുവൈത്ത് ഹാർട്ട് അസോസിയേഷൻ സ്ഥിരീകരിച്ചു. ശാസ്ത്രീയമായ ഗവേഷണ അടിത്തറയില്ലാതെയുള്ള പ്രചാരണമാണ് നടക്കുന്നത്. ഹൃദയ ഉപകരണവുമായി ബന്ധപ്പെട്ട് വ്യാപകമായ വീഡിയോ പല ഹൃദ്രോഗ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശേഷി ഉപകരണത്തിനുണ്ട് എന്നാണ് അവകാശപ്പെടുന്നത്. പ്രത്യേകിച്ചും ആര്‍ട്ടറികള്‍ തുറക്കുകയും വാൽവുകളെ പൂർണ്ണമായും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പറയുന്നു. ഇതെല്ലാം ശാസ്ത്രീമായി ശരിയായ വാദങ്ങള്‍ അല്ലെന്ന് ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News