ബ്രഹ്‌മപുരം തീപിടുത്തം; ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

  • 06/03/2023

ബ്രഹ്‌മപുരം തീപിടുത്തത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. തീപിടുത്തത്തിന് ശേഷം കൊച്ചിയിൽ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് കത്ത്. 
പുക അടക്കാനും തീ പൂർണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂർണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയർന്നു. പലയിടങ്ങളിലും വായു മലിനീകരണ തോത് 200ന് മുകളിലെത്തി. തീയണക്കാൻ ഫയർഫോഴ്സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. പൂർണ്ണമായും തീയണക്കാൻ എത്ര സമയം വേണ്ടിവരും എന്ന് പറയാൻ കഴിയില്ല. കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു.

Related News