ബ്രഹ്മപുരത്തെ പുക ശമിപ്പിക്കാന്‍ വ്യോമസേന ഹെലികോപ്റ്ററുകൾ സജ്ജം; വെള്ളം സ്പ്രേ ചെയ്യൽ ഇന്ന് ആരംഭിക്കും

  • 07/03/2023

കൊച്ചി: ബ്രഹ്മപുരത്തെ മാല്യക്കൂമ്ബാരത്തില്‍ നിന്ന് പുക ഉയരുന്നത് ശമിപ്പിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. നാല് മീറ്റര്‍ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച്‌ നീക്കി വെള്ളം പമ്ബ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.


അതേസമയം, വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തത്. മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണ്‍വാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അമ്ബലമേട്ടില്‍ സ്ഥലം കണ്ടെത്തി. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്കാലികമായി സംസ്കരിക്കുക. ഇതു സംബന്ധിച്ച്‌ ജില്ലാ ഭരണകൂടം കൊച്ചി കോര്‍പറേഷന് നിര്‍ദേശം നല്‍കി.

Related News