ബ്രഹ്മപുരം തീപിടുത്തം; കോര്‍പറേഷന്‍ സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

  • 07/03/2023

ബ്രഹ്‌മപുരം തീപിടുത്തത്തിൽ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി. സംഭവത്തിൽ കോർപറേഷൻ സെക്രട്ടറി നേരിട്ട് ഹാജരാകണം. കോർപറേഷൻ സെക്രട്ടറിക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോടും ജില്ലാ കളക്ടറോടും കോടതി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗ്യാസ് ചേംബറിൽപ്പെട്ട അവസ്ഥയാണ് നിലവിൽ. സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ഓരോ ദിവസവും നിർണായകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഖരമാലിന്യ സംസ്‌കരണ റിപ്പോർട്ട് ഉച്ചയ്ക്ക് മുൻപ് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ കഴിഞ്ഞ ദിവസത്തേക്കാൾ പുക രൂക്ഷം. വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂർ, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലുമ പുക രൂക്ഷമാണ്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.

Related News