മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു

  • 07/03/2023

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു. 11 മന്ത്രിമാരും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ തുടങ്ങിയവരും സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.


മേഘാലയയില്‍ ഇത്തവണ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. എന്‍പിപി അംഗങ്ങളായ പ്രസ്റ്റോണ്‍ ടിന്‍സോങ്, സ്‌നിയാവ്ഭലാങ് ധര്‍ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. രണ്ട് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് ഇടയാക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു. മുന്‍ സര്‍ക്കാരുകളിലും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികളില്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ച അതേരീതിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബു താഹെര്‍ മൊണ്ടല്‍, കിര്‍മെന്‍ ഷില്ല, മാര്‍ക്യുസ് എന്‍. മാരക്, റക്കം എ. സാങ്മ, അലക്സാണ്ടര്‍ ലാലു ഹെക്, അമ്ബാരീന്‍ ലിങ്ദോ, പോള്‍ ലിങ്ദോ, കമിംഗോണ്‍ യംബോ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്നു തന്നെ തീരുമാനമാകും.

Related News