ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവ്; കെ. സുരേന്ദ്രൻ

  • 08/03/2023

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇത് ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നൂറുകണക്കിന് കോടി രൂപയുടെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. 2016 ന് ശേഷം മാറിയ മാലിന്യനിർമാർജന നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഖരമാലിന്യങ്ങൾ പച്ചക്ക് കത്തിച്ചു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയാണ്. ഇതിലൂടെ നഗരസഭയും സർക്കാരും ഭരണകക്ഷികളും പ്രതിപക്ഷവും ലക്ഷ്യമിടുന്നത് വലിയ അഴിമതിയാണ്. പ്ലാൻറ് കരാറെടുത്തത് വൈക്കം വിശ്വൻറ മരുമകനാണ്. കോൺ?ഗ്രസ് നേതാവ് വേണു?ഗോപാലിന്റെ മകനും കരാറുകാരനാണ്. ഇത് മരുമകന്മാരുടെ കാലമാണെന്നും അദ്ദേഹം വിമർശിച്ചു.

എൽ.ഡി.എഫും യുഡിഎഫും തമ്മിൽ സഹകരണമാണ്. ഇവരാണ് ഇതിന്റെ ലാഭവിഹിതം കൈക്കലാക്കുന്നത്. ബിജെപിക്കെതിരെ അഴിമതിക്കാരെ ഒന്നിച്ചു ചേർക്കാനാണ് ഇടത്- വലത് മുന്നണികളുടെ ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പരിഹാര നിർദേശങ്ങൾ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എറണാകുളം കളക്ടറും മലിനീകരണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.

തിങ്കളാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. തീപിടിത്തത്തിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. കൊച്ചിയിലെ മാലിന്യ പ്രശനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തിൽ എന്തു നടപടിയെടുത്തെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് കോടതി ചോദിച്ചു.

Related News