ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

  • 08/03/2023

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതലയോഗത്തിൽ തീരുമാനം. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ  അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്‌ക്കരിക്കാൻ നിർദേശം നൽകും. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയർ ചെയ്യും. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കളക്ടർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരടങ്ങിയ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. 

പ്രദേശത്തെ ജനങ്ങളെ  ബോധവൽക്കരിക്കും. മന്ത്രിമാരും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

Related News