ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

  • 08/03/2023

കൊച്ചി: സ്വർണം കടത്തിയ എയർ ഇന്ത്യാ ക്യാബിൻ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണമിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ് പിടികൂടിയത്.

ബഹറൈൻ കോഴിക്കോട് - കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.

Related News