ബ്രഹ്‌മപുരത്തെ തീയണക്കൽ രാത്രിയും തുടരും, കൊച്ചിയിൽ മാലിന്യ നീക്കം സുഗമമാക്കുമെന്നും മേയർ

  • 09/03/2023

കൊച്ചി: ബ്രഹ്‌മപുരത്തെ തീ  കെടുത്താൻ  പകൽ  നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ അറിയിച്ചു ആരോഗ്യ വിഭാഗം  കൂടുതൽ  ശക്തമായി  ഇടപെടും .52 ഹിറ്റാച്ചികൾ  ഒരേ സമയം  പ്രവർത്തിക്കുന്നുണ്ട്. എയർ ക്വാളിറ്റി പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും. കൊച്ചിയിൽ മാലിന്യ നീക്കം  സുഗമമാക്കും. 

നടപടികൾ  നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കളക്ടർ, എം എൽ എ, മേയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജി ആവശ്യം  രാഷ്ട്രീയ  പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.ബ്രഹ്‌മപുറത്തെ പ്രശ്‌നതിന്  സ്ഥിര  പരിഹാരം  ഉണ്ടാക്കുമെന്ന് ഇന്ന് ചാർജ്ജെടുത്ത പുതിയ കളക്ടർ  ഉമേഷ് വ്യക്തമാക്കി.

 ബ്രഹ്‌മപുരത്ത് നിന്നുയരുന്നത് അഴിമതിയുടെ പുകച്ചുരുളുകളണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃശ്ണദാസ് പറഞ്ഞു.സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിൻറേയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഇടപാടുകൾ നടന്നത്.അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം . കോഴിക്കോട് ഞെളിയൻ പറമ്പിലും കൊല്ലത്തും തിരുവനന്തപുരത്തും ഇതേ കമ്പനിയ്ക്കാണ് കരാർ നൽകിയത്. മുഖ്യമന്ത്രി മാലിന്യ കുംഭകോണ കേസിലും പ്രതിയാകും. കരാർ എല്ലാം വൈക്കം വിശ്വന്റെ കുടുംബത്തിനാണ്.അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം.അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News