സൈനികർ പത്ത് ചൈനീസ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി

  • 10/03/2023

 




സൈനികരും കുടുംബാംഗങ്ങളും പത്ത് ചൈനീസ് കമ്പനികളുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഉന്നത പ്രതിരോധ വിഭാഗത്തിന് നിർദ്ദേശം നൽകി. വിവോ, ഇൻഫിനിക്‌സ്, ഷവോമി, ഓപ്പോ, വൺ പ്‌ളസ്, ഓണർ, റിയൽമി, ഇസഡ് ടി.ഇ, ജിയോനി, അസുസ്, തുടങ്ങിയവ ചൈനീസ് മൊബൈൽ ഫോണുകൾ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർ ചൈനീസ് മൊബൈൽ ഫോണുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് നേരത്തെ തന്നെ വിലക്കിയിട്ടുണ്ട. ചൈനീസ് മൊബൈൽഫോണുകളിൽ ചാര സോഫ്റ്റ് വെയറുകളും വൈറസ് പ്രോഗ്രാമുകളും കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ചാരപ്രവർത്തനം സജീവമാണെന്ന് വിവിധ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ വൈയ്‌ബോ, വീചാറ്റ് മെസഞ്ചർ, ഫയൽ ട്രാൻസ്ഫർ ആപ്പ് ഷെയർഇറ്റ്, മൊബൈൽ വെബ് ബ്രൗസർ യുസി ബ്രൗസർ, ഒന്നിലധികം അക്കൗണ്ട് ലോഗർ, പാരലൽ സ്‌പേസ് എന്നിവയുൾപ്പെടെ പലതും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.

Related News