കുട്ടിക്കാലത്ത് പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ട്; വനിതാ കമ്മിഷന്‍ അധ്യക്ഷ

  • 11/03/2023

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ദേശീയ വനിതാ കമ്മിഷന്‍ അംഗവും നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവും കഴിഞ്ഞ ദിവസം സമാനമായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.


ഞാന്‍ ചെറിയകുട്ടിയായിരുന്ന സമയത്ത് സ്വന്തം പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. അയാള്‍ എന്നെ ഒരുപാട് അടിക്കുമായിരുന്നു. അയാള്‍ വീട്ടിലേക്ക് വരുമ്ബോള്‍ എനിക്ക് ഭയമായിരുന്നു. പലപ്പോഴും കട്ടിലിനു കീഴില്‍ ഒളിച്ചിരിക്കുമായിരുന്നു, സ്വാതി പറഞ്ഞു. സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ തനിക്ക് എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ചും കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നവരെ പാഠംപഠിപ്പിക്കുന്നതിനെ കുറിച്ചും എല്ലാ രാത്രിയും ആലോചിക്കുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുടിയില്‍ പിടിച്ച്‌ തല ഭിത്തില്‍ ഇടിക്കുമായിരുന്നു. തലയില്‍നിന്ന് രക്തം വരാറുണ്ടായിരുന്നു, പിതാവിന്റെ ക്രൂരത വിശദീകരിക്കവേ സ്വാതി പറഞ്ഞു. ഒരുപാട് ക്രൂരതകള്‍ അനുഭവിക്കേണ്ടിവരുന്ന ഒരാള്‍ക്കേ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാലാം ക്ലാസുവരെ അച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്നും പലകുറി അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു.

Related News