ബെംഗളൂരു- മൈസൂരു ആറുവരി അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • 12/03/2023

ബെംഗളൂരു: ബെംഗളൂരു- മൈസൂരു ആറുവരി അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ ഈ പാത സഹായിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായാണ് പ്രധാനമന്ത്രി എത്തിയത്.


ദേശീയപാത 275 വികസിപ്പിച്ച്‌ 8,480 കോടി ചെലവിലാണ് 118 കിലോീറ്റര്‍ അതിവേഗ പാത നിര്‍മിച്ചത്. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നുമണിക്കൂറില്‍നിന്ന് ഏകദേശം 80 മിനിറ്റിലേക്ക് ചുരുങ്ങും. മാണ്ഡ്യയിലെ ഗജ്ജാലഗെരെയിലായിരുന്നു അതിവേഗ പാതയുടെ ഉദ്ഘാടനച്ചടങ്ങ്.

4,130 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൈസൂരു - കുശാല്‍നഗര്‍ 92 കിലോമീറ്റര്‍ നാലുവരിപ്പാതയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി ബെംഗളൂരു - മൈസൂരു റോഡിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ മോദിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Related News