തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയില്‍‌‌

  • 12/03/2023

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയില്‍‌‌. വയറുവേദനയെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ എഐജി ആശുപത്രിയില്‍ (ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ട്രോളജി) പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍‌ അറിയിച്ചു.


"വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയിലെത്തിച്ചു. സിടി സ്കാനും എന്‍ഡോസ്കോപ്പിയും നടത്തി. ആമാശയത്തില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകള്‍ ആരംഭിച്ചിട്ടുണ്ട്", ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Related News