'പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു'; രാഹുൽ ഗാന്ധി സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി

  • 13/03/2023

ദില്ലി: രാഹുൽ സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുൽ അപമാനിച്ചു. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗ്. രാജ്യസഭയിലും രാഹുൽ വിഷയത്തിൽ ബഹളം. വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് പിയൂഷ് ഗോയൽ. ഇന്ത്യൻ ജുഡീഷ്യറി, സേന, തെരഞ്ഞെടുപ്പ് കമ്മീഷൻ , മാധ്യമങ്ങൾ അങ്ങനെ എല്ലാ മേഖലകളെയും രാഹുൽ അപമാനിച്ചു. കോൺഗ്രസും, രാഹുലും രാജ്യത്തോട് മാപ്പ് പറയണം. രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുത്തതോടെ ഇന്ത്യയിൽ തെരഞ്ഞെടുപ്പ്  മത്സരത്തിൻറെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണിൽ നടത്തിയ പ്രഭാഷണ പരമ്പരകളിൽ രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സർക്കാർ ചോർത്തിയെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുൽ ഗാന്ധി ആദ്യം പ്രസംഗിച്ചത്. 

ഇന്ത്യയിൽ ജനാധിപത്യം അടിച്ചമർത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, പ്രതിപക്ഷ നേതാക്കൾക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്‌റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇൻറലിജൻസ് ഉദ്യോഗസ്ഥർ തനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ലണ്ടനിൽ വച്ച് വെളിപ്പെടുത്തിയിരുന്നു.

Related News