സാമ്പത്തിക മാനദണ്ഡം കണക്കാക്കാതെ മുഴുവൻ ഉപഭോക്താക്കൾക്കും പാചകവാതക സബ്‌സിഡി; പുതുച്ചേരിയുടെ ബജറ്റ് അവതരിപ്പിച്ചു

  • 13/03/2023

പുതുച്ചേരി: സാമ്പത്തിക മാനദണ്ഡം കണക്കാക്കാതെ മുഴുവൻ ഉപഭോക്താക്കൾക്കും പാചകവാതക സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ബജറ്റ് അവതരിപ്പിച്ചു. എല്ലാ മാസവും ഓരോ സിലിണ്ടർ പാചകവാതകത്തിന് 300 രൂപ വീതം സബ്‌സിഡി നൽകുമെന്നാണ് വാഗ്ദാനം. ഇതിനായി 126 കോടി രൂപ ബജറ്റിൽ വകയിരുത്തി. 

വ്യാപാരികൾക്കായി പ്രത്യേക പാക്കേജ്, ഐടി പാർക്ക്, മനുഷ്യക്കടത്ത് തടയാൻ പ്രത്യേക സംഘം, 15 വർഷം കാലപരിധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കാൻ പദ്ധതി തുടങ്ങിയവയാണ് ധനകാര്യ ചുമതല വഹിക്കുന്ന പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി അവതരിപ്പിച്ച ബജറ്റിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ. 12 വർഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്.

Related News