നോട്ടം 2023

  • 14/03/2023


കേരള അസോസിയേഷൻ കുവൈറ്റ്‌ 10മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ "നോട്ടം 2023" മാർച്ച്‌ 17 വെള്ളിയാഴ്ച്ച, ഉച്ചക്ക് 2 മണിമുതൽ ആസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ അരങ്ങേറും...

പ്രശസ്ത സിനിമാതാരം ജയൻ ചേർത്തല മുഖ്യ അതിഥി ആയിരിക്കും. മുൻ എം.എൽ.എ സത്യൻ മൊകേരി മേള ഉത്ഘാടനം ചെയ്യും...

പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, ഛായഗ്രാഹകൻ സണ്ണി ജോസഫ്, സിനിമാതാരം സജിത മഠത്തിൽ, എന്നിവർ ജൂറി അംഗങ്ങൾ ആയി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. University of Wisconsin-Madison, അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. ദർശന ശ്രീധർ മേളയുടെ ഓപ്പൺ ഫോറത്തിൽ പ്രവാസികളുടെ സിനിമാ സംസ്‌കാരത്തെക്കുറിച്ചും നോട്ടം 2023 യിൽ മൽസരിച്ച സിനിമകളെക്കുറിച്ചും സംസാരിക്കും 

പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങിനെയായി മേളയെ തരം തിരിച്ചിട്ടുണ്ട്. സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 3 സിനിമകൾ ഉൾപ്പെടെ 30 സിനിമകൾ ആണ് ഇത്തവണ നോട്ടത്തിൽ മത്സര വിഭാഗത്തിൽ ഉള്ളത്. കുവൈറ്റിൽ നിന്നുതന്നെയാണ് ഭൂരിഭാഗം സിനിമകൾ എങ്കിലും, നാട്ടിൽ നിന്നും, മറ്റു ജിസിസിയിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.

സിനിമപ്രേമികൾക്കായി മാർച്ച്‌ 18 ന് ശനിയാഴ്ച വൈകീട്ട് 5 മണിമുതൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക് ഷോപ്പ് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്കായി സംഘാടക സമിതിയുമായി ബന്ധപെടണമെന്നും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

എല്ലാ സിനിമപ്രേമികളെയും നോട്ടം വേദിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Related News