സഭ തര്‍ക്കം: ഓര്‍‍ത്തഡോക്സ് വിഭാഗം പ്രതിനിധികള്‍ യെച്ചൂരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി

  • 15/03/2023

ദില്ലി: സഭ തര്‍ക്കത്തില്‍ ഓര്‍‍ത്തഡോക്സ് വിഭാഗം പ്രതിനിധികള്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. സഭ തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.


സുപ്രീംകോടതി ഉത്തരവ് മാനിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും ഇവര്‍ ചൂണ്ടികാട്ടി. നിയമനിര്‍മാണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സര്‍ക്കാര്‍ ഓര്‍ത്തഡോക്സ് വിഭാഗവുമായി ചര്‍ച്ച നടത്തണമെന്നും ദില്ലി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് ആവശ്യപ്പെട്ടു. കോടതി ഉത്തരവ് സമഗ്രമാണെന്നും നിയമനിര്‍മ്മാണത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Related News