വീടിനുള്ളില്‍ 55കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍; മകള്‍ അറസ്റ്റില്‍

  • 15/03/2023

മുംബൈ: വീടിനുള്ളില്‍ 55കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍. മുംബൈയിലെ ലാല്‍ബോഗ് പ്രദേശത്താണ് വീടിനുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ബിനാ ജെയിന്റെ മൃതേദഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്ബതരയോടെയാണ് മൃതദേഹം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 22കാരിയായ മകള്‍ റിംപിള്‍ ജെയിന്‍ ബിനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.


ബിനയെ കാണാനില്ലെന്ന് കാട്ടി സഹോദരനും അനന്തിരവനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ബിനയുടെ വീട്ടീല്‍ അന്വേഷണത്തിനായി എത്തിയത്. മൃതദേഹം കണ്ടെത്തിയതോടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

മൂന്നു മാസം മുമ്ബ് റിംപിള്‍ ബിനയെ കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. ശേഷം മൃതദേഹം കപ്ബോര്‍ഡില്‍ സൂക്ഷിച്ചു. മൃതദേഹത്തിന്റെ കൈകാലുകള്‍ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച്‌ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചെന്നും പൊലീസ് അറിയിച്ചു.

റിംപിളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related News