സഭാ ഭൂമിയിടപാട് കേസ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി, ഹർജി സുപ്രീം കോടതി തള്ളി

  • 17/03/2023

സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് കർദിനാൾ ഉൾപ്പടെ നൽകിയ ഹർജികളിൽ വിധി പ്രസ്താവിച്ചത്. ആലഞ്ചേരിയുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ചില തുടർ ഉത്തരവുകളിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. അതേസമയം കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനിൽക്കും.

Related News