വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000; പ്രഖ്യാപനങ്ങൾ ഉത്തരവാക്കി പുതുച്ചേരി മുഖ്യമന്ത്രി

  • 18/03/2023

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കൈയ്യടിച്ച്‌ ജനം. വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000 രൂപയാക്കിയും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയുമടക്കം നിരവധി ജനക്ഷേമ പരിപാടികളാണ് എന്‍ രംഗസാമിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 2023 മാര്‍ച്ച്‌ 1 ന് നടന്ന നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു.


ഇനി മുതല്‍ പുതുച്ചേരിയിലെ സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാര്‍ക്ക് ബസ് ചാര്‍ജ് നല്‍കേണ്ട. സ്ത്രീകള്‍ക്കുള്ള യാത്ര സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കൂടാതെ സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്ബ്യൂട്ടര്‍ വിതരണത്തിനും തീരുമാനമായി. വിധവ പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 3000 രൂപയാക്കി വര്‍ധിപ്പിച്ചതാണ് പ്രധാന നേട്ടങ്ങളിലൊന്ന്.

കഴിഞ്ഞ മാര്‍ച്ച്‌ 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്. 11,600 കോടി രൂപയുടെ സമ്ബൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയില്‍ സമ്ബൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്നും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനായി പുതിയ സംരംഭങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി പറഞ്ഞു.


Related News