പരിശുദ്ധിയും ചൈതന്യവും നിലനിർത്തുക- "അഹ്‌ലൻ റമദാൻ" ഹുദാ സെന്റർ കെ എൻ എം

  • 18/03/2023


കുവൈത്ത്:. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വീണ്ടും സമാഗതമായി. പരിശുദ്ധ റമദാനിനെ വരവേറ്റ്‌കൊണ്ട് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ “അഹ്-ലൻ റമദാൻ” പ്രഭാഷണം വെള്ളിയാഴ്ച  ഫഹാഹീൽ യൂണിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.  

പ്രഗത്ഭ വാഗ്മിയും ഐ. എസ്. എം. സംസ്ഥാന ജനറൽ സെക്രട്ടറി യുമായ അബ്ദുൽ ഷുക്കൂർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. റമളാനിന്റെ പുണ്യവും പരിശുദ്ദിയും പൂർണമായും ലഭ്യമാക്കുന്നതിന് നമ്മുടെ കൃത്യമായ  പ്രാർത്ഥനകളും മുന്നൊരുക്കവും  അറിവും ആത്മീയാനുഭൂതിയും ഉണ്ടാവേണ്ടതുണ്ട്.  

വ്രതമെന്ന അതിഥി നമ്മുടെ അരികിലെത്തിയിരിക്കുന്ന ഈ  അവസരത്തിൽ പരിശുദ്ധമായ മനസുകൾക്കുടമകളായി കൊണ്ടു സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് പരിഗണന നൽകുക എന്ന ഉത്തമമായ പ്രവാചകഅധ്യാപനത്തിലും മാതൃകയിലേക്കക്കും വരാനും സൃഷ്ടാവിന്റെ എറ്റവും ഇഷ്ടപ്പട്ട അടിമയായി മാറാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം ഓർമപ്പടുത്തി.

 പൊതുപരിപാടിയിൽ നോമ്പ് -വിധി വിലക്കുകൾ എന്ന വിഷയത്തിൽ അബ്ദുല്ല കാരകുന്ന്, സകാത് എന്ന വിഷയത്തിൽ ആദിൽ സലഫി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. എത്ര പ്രതിസന്ധി ഘട്ടമാണെങ്കിലും വിശ്വാസികൾ എന്തുകൊണ്ട് അത്യാഹ്ലാദപൂർവം റമദാനിനെ വരവേൽക്കുന്നുവെന്ന് വിശ്വാസി സമൂഹത്തോട് യോഗം വിശദീകരിച്ചു. 

സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി  സ്വാഗതം പറഞ്ഞ പൊതു സമ്മേളനത്തിൽ വൈസ് പ്രസിഡന്റ്‌ അബ്ദു റഹ്മാൻ അടക്കാനി അധ്യക്ഷനായിരുന്നു സമാപനത്തിൽ വീരാൻ കുട്ടി സ്വലാഹി നന്ദി പ്രകാശനം നിർവഹിച്ചു. ഹുദാ സെന്റർ വൈസ് പ്രസിഡന്റ്‌ പി. വി. ഇബ്രാഹിം, കെ. എം. സി. സി. ആക്ടിങ് ജനറൽ സെക്രട്ടറി ടി. ടി. ഷംസു എന്നിവർ പ്രെസിഡിയം അലങ്കരിച്ചു.

ഖുർആൻ, വ്രതം, സകാത്  തുടങ്ങിയ വിഷയങ്ങളുമായി ബന്ധപെട്ടു റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്റററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണെന്നു സെന്റർ അറിയിച്ചു.

Related News