ഗര്‍ഭിണിയായ യുവതിയെ ബലാല്‍സംഗം ചെയ്ത് യുവാവ്; ഭാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

  • 18/03/2023

നബരംഗ്പുര്‍: ഭാര്യയുടെ ബന്ധുവും അയല്‍വാസിയുമായ ഗര്‍ഭിണിയായ യുവതിയെ ബലാല്‍സംഗം ചെയ്ത് യുവാവ്. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഒഡിഷയിലെ ജഗന്നാഥ്പൂരിലാണ് സംഭവം. വിവരം പുറത്തുപറയരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ദമ്ബതികളായ ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.


പീഡനത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയ ദമ്ബതിമാര്‍ അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി, സംഭവം ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍ പിന്നാലെ ആയിരുന്നു പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ യുവതി പരാതി നല്‍കിയത്.

ജഗന്നാഥ് പൂര്‍ ഗ്രാമത്തില്‍ ഖട്ടിഗുഡ മേഖലയില്‍ താമസിക്കുന്ന ഗര്‍ഭിണിയായ യുവതി ബന്ധുവും ആശാ വര്‍ക്കറുമായ പത്മ രുഞ്ജിക്കറിനടുത്ത് ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയെത്തി. ഫെബ്രുവരി 28-നായിരുന്നു ഇത്. യുവതിയെ വീട്ടിലേക്ക് വളിച്ചിരുത്തി, ഈ സമയം പത്മയുടെ ഭര്‍ത്താവ് യുവതിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനാപ്പം സംഭവം ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിനോട് വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായും 21 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. വീഡിയോ പുറത്തു വന്നതോടെ ഭയന്ന യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസും പറഞ്ഞു.

Related News