സെക്ടർ തര്‍തീല്‍; ഖുര്‍ആന്‍ ഫിയസ്റ്റക്ക് തുടക്കം

  • 19/03/2023


സാൽമിയ: വിശുദ്ധ ഖുർആനിന്റെ വിശാലമായ ജ്ഞാന ലോകവും മാനവിക സന്ദേശങ്ങളും ജനഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും, പാരായണവും പoനവും നിർവ്വഹിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയും സംഘടിപ്പിക്കുന്ന തർതീൽ സെക്ടർ തല ഖുർആൻ ഫിയസ്റ്റയ്ക്ക് തുടക്കം കുറിച്ചു.

പരിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന തർതീലിന്റെ ആറാം എഡിഷനിൽ കിഡ്സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
   
സാൽമിയ വിസ്ഡം സെന്ററിൽ വെച്ച് നടന്ന സിറ്റി സെക്ടർ തർതീൽ ആർ.എസ്.സി കുവൈത്ത് സിറ്റി സോൺ ചെയർമാൻ ഇബ്റാഹീം ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു. മുസ്തഫ വാരം, അനീസ് പാലക്കാട് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ആർ.എസ്.സി ഫിനാൻസ് സെക്രട്ടറി ഷഹദ് മൂസ ഉപഹാരങ്ങൾ സമ്മാനിച്ചു.
സെക്ടർ തല വിജയികൾ തുടർന്ന് നടക്കുന്ന സോൺ തർതീലിൽ മത്സരിക്കും.

Related News